മണ്ണാര്‍ക്കാട്:ഒക്ടോബറില്‍ നിന്നും ഡിസംബറിലേക്ക് മണ്ണാര്‍ക്കാട് സ്വദേശി അബ്ദു ഒമലിന് ഒന്നാം സ്ഥാനത്തിന്റെ ദൂരമാണ്.പത്ത് ദിവ സം കൊണ്ട് 1305.34 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടി അഖി ലേന്ത്യ തലത്തില്‍ നടന്ന സൈക്കിളിംഗ് മത്സരത്തി ല്‍ ഒന്നാം സ്ഥാ നം നേടി നാടിന് അഭിമാനമായിരിക്കുകയാണ് ഈ 56 കാരന്‍.ബി പോ സിറ്റീവ് ചാലഞ്ചേഴ്‌സിന്റെ അഭിമുഖ്യത്തില്‍ വിവിധ പ്രായ ക്കാര്‍ക്കായി നടന്ന മത്സ രത്തില്‍ അറുപത് വയസ്സിന് താഴെയുള്ള വരുടെ വിഭാഗത്തിലാണ് തിളക്കമാര്‍ന്ന ഈ നേട്ടം.10 പേര്‍ മത്സരിച്ച ഈ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ അബ്ദു ഒമല്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ ഉണ്ടായിരുന്നു.1198.01 കിലോമീറ്റര്‍ താണ്ടിയ സുരേഷ് എസ് തോമസ് രണ്ടാം സ്ഥാനവും 829.85 കിലോമീറ്റര്‍ പിന്നിട്ട വിദ്യ പാലപ്പറമ്പില്‍ മൂന്നാം സ്ഥാനവും നേടി.ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു മത്സരം.
മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ പാറപ്പുറവന്‍ വീട്ടി ല്‍ പരേതനായ സെ യ്തലവിയുടെയും നബീസയുടെയും മകനാണ് അബ്ദു ഒമല്‍.രണ്ട് വര്‍ഷം മാത്രം നീണ്ട പരിശ്രമത്തിലാണ് 56-ാം വയസ്സിലും അബ്ദു ഒമല്‍ നേട്ടങ്ങള്‍ കീഴടക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 മുതല്‍ 29 വരെ നടന്ന മത്സരത്തില്‍ നാലാം സ്ഥാന ത്താ യിരുന്നു.10 ദിവ സം കൊണ്ട് 826.41 കിലോമീറ്റര്‍ ദൂരമായിരുന്നു അന്ന് പിന്നിട്ടത്. കഠിനമായ പരിശീല നം കൊണ്ടാണ് മിന്നും വിജയം സ്വന്തമാക്കിയത്.ബില്‍ഡിംഗ് പെയിന്റര്‍ കൂടിയായ അബ്ദു മണ്ണാര്‍ ക്കാട് സൈക്കിള്‍ ക്ലബ്ബിന്റെ പ്രസിഡന്റു കൂടിയാണ്.