അലനല്ലൂര്‍: സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി നടപ്പിലാ ക്കുന്ന വിദ്യാമിത്രം,കാന്‍കെയര്‍ പദ്ധതികളുടേയും മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം പികെ ശശി എംഎല്‍എ നിര്‍വ്വഹിച്ചു. അലനല്ലൂരിന്റെ വിദ്യാഭ്യാസ മേഖലയിലേക്ക് ശക്തമായ ഒരു ചുവ ടുവെയ്പ്പായി സംഘം ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാമിത്രം. ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണാര്‍ക്കാ ട്ടെ പ്രമുഖ സഹകരണ സ്ഥാപനമായ യൂണിവേഴ്‌സല്‍ കോളേജില്‍ പഠന സൗകര്യം ഏര്‍പ്പെടുത്തി നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി യാണ് ഇത്.കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് കാന്‍കെയര്‍.ഇടപാടുകാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ വിരല്‍തുമ്പി ലെത്തിക്കുന്നതിനായാണ് എസിയുസിഎസ് പേ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘം ഡയറക്ടര്‍ അഡ്വ.വി.മനോജ് അധ്യക്ഷനായി. മണ്ണാര്‍ക്കാട് എഡ്യുക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ.കമ്മാപ്പ മുഖ്യാതിഥിയായിരുന്നു.യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ മാത്യു,കെഎ സുദര്‍ശനകുമാര്‍,അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍,സഹകരണ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.അബ്ദു,പാലക്കാട് പ്ലാനിംഗ് എആര്‍ ഹരിപ്രസാദ് കെഎ എന്നിവര്‍ സംസാരിച്ചു.സംഘം പ്രസിഡന്റ് വി അജിത്കുമാര്‍ സ്വാഗതവും സംഘം സെക്രട്ടറി ഒ.വി ബിനോയ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!