പാലക്കാട്:മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം നാരായണന് നിര്യാതനായി.കോവിഡ് ബാധിതനായി ജില്ലാ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേ ക്ക് മാറ്റിയിരുന്നു.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം.ദീര്‍ഘകാലം സിപിഎം പാലക്കാട് ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.നിലവില്‍ ഏരിയ കമ്മിറ്റി അംഗമാണ്.കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാ ട് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്.പത്ത് വര്‍ഷം കുഴല്‍മന്ദം നിയോജക മണ്ഡലം എംഎല്‍എയായിരുന്നു.