അലനല്ലൂർ: വികസനത്തിൻ്റെ വെള്ളി വെളിച്ചം പരത്തി അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി മിഴി തുറന്നു. എം.എൽ.എ യുടെ ആസ്ഥിതി വികസന ഫണ്ടിൽ ഉൾപ്പെടുത്തി എട ത്തനാട്ടുകര നാലുകണ്ടം സ്കൂൾ ജംഗ്ഷൻ, കർക്കിടാംകുന്ന് കാര സെ ൻ്റർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് നാടിന് സമർപ്പിച്ചത്. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം അഡ്വ.എൻ. ഷം സുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് റഫീഖ പാറോക്കോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.അഫ്സറ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റഷീദ് ആലായൻ, കെ.രാധാകൃഷ്ണൻ, കെ.സീനത്ത്, ഗ്രാമപഞ്ചായത്തംഗം എൻ.ഉമർ ഖത്താബ്, പി.ഷാനവാസ്, പി.അഹമദ് സുബൈർ, കെ.ടി ഹംസപ്പ, നൗഷാദ് പുത്തൻക്കോട്ട്, സി.സക്കീർ, പി.സുൽഫീക്കർ അലി, മുഫീന ഏനു, ഹംസപ്പ പടുവൻപാടൻ, നാസർ കാപ്പുങ്ങൽ, പി. അബ്ദുൽ ലയിസ്, സി.ജമാലുദ്ധീൻ, റസാഖ് മംഗലത്ത്, ടി.കെ ഷാജി, മണികണ്ഠ രാജീവ്, കെ.സക്കീർ, അസീസ് കാര, നസീഫ് പാലക്കാഴി, പി.നിസാർ, എ.റഫീക്ക്, ഷാഫി കൂരിക്കാടൻ, നിസാം, കെ.പി ഷറഫലി, പി.യാസർ അറഫാത്ത് തുടങ്ങിയവർ പങ്കെടുത്തു.