അലനല്ലൂര്‍: പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പെരിമ്പടാരിയില്‍ കോ ണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.മണ്ഡലം കോണ്‍ഗ്ര സ് പ്രസിഡന്റ് കെ വേണുഗോപാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചട ങ്ങില്‍ എട്ടാം വാര്‍ഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വനജ ടീച്ചറെ പ്രഖ്യാപിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുഗുണകുമാരി ഹാരമണിയിച്ച് വനജ ടീച്ചറെ സ്വീകരിച്ചു.

സ്രാമ്പിക്കല്‍ മുഹമ്മദാലി അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കാസിം ആലായന്‍,ഏഴാംവാര്‍ഡ് നിയുക്ത സ്ഥാനാര്‍ത്ഥി ലത എന്നിവര്‍ സംസാരിച്ചു.കളഭം രാധാകൃഷ്ണന്‍ സ്വാഗതവും വെട്ടത്തൂര്‍ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
