തച്ചനാട്ടുകര:പ്രതിയുടെ റിമാന്‍ഡ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ കുറ്റ പത്രം സമര്‍പ്പിച്ച് നാട്ടുകാല്‍ പോലീസിന്റെ മാതൃക. പോക്‌സോ കേസിലാണ് 13 ദിവസം കൊണ്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.എടത്തനാട്ടുകര വെച്ച് കഴിഞ്ഞ 9ന് സ്‌കൂളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് വാങ്ങി മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ കട ന്ന് പിടിക്കുകയും കാറില്‍ വലിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെ ന്ന ബന്ധുക്കളുടെ പരാതിയില്‍ പിറ്റേന്ന് തന്നെ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിലാണ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നേരത്തെ സമാനമായ കേസില്‍ പതിനഞ്ച് ദിവസം കൊണ്ട് ചാലി ശ്ശേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇതാണ് നാട്ടുകല്‍ പോ ലീസ് മറികടന്നത്.നാട്ടുകല്‍ എസ് ഐ അനീഷ് മാത്യുവിനാണ് അന്വേഷണ ചുമതല.