ഷോളയൂര്‍:പ്രായ പൂര്‍ത്തിയാകാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പേര്‍ റിമാന്‍ഡില്‍. ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 14കാരിയാണ് പീഡന ത്തിനിരയായത്.വീരപാണ്ടി തടാകം മൂലക്കാട് സ്വദേശി സത്യവേല്‍ (27)അട്ടപ്പാടി പുതൂര്‍ സ്വദേശി രങ്കസ്വാമി (59) എന്നിവരാണ് റിമാന്‍ ഡിലായത്.
ഇക്കഴിഞ്ഞ 18ന് പെണ്‍കുട്ടിയെ സത്യവേല്‍ തമിഴ്‌നാട്ടിലേക്ക് തട്ടി ക്കൊണ്ട് പോയതായി കാണിച്ച് കുട്ടിയുടെ അമ്മ പോലീസില്‍ പരാ തി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവേലിനെ പിടികൂടിയത്.വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി മുമ്പും പീഡി പ്പിക്കപ്പെട്ടതായി തെളിഞ്ഞു.തുടര്‍ന്ന് വനിതാ പോലീസിനോട് കുട്ടി രണ്ട് കൊല്ലം മുമ്പ് നടന്ന പീഡന വിവരം വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രങ്കസ്വാമിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അഗളി എസ്പി പഥം സിങ്ങിന്റെ നിര്‍ദേശപ്രകാരം ഷോളയൂര്‍ അഡീഷണല്‍ എസ്‌ഐ അബ്ദുള്‍ ഖയ്യൂം,എഎസ്‌ഐ പിബി ഷാജഹാ ന്‍,സീനിയര്‍ സിപിഒ എന്‍ മുഹമ്മദ് ഷെഫീഖ്,കെപി.ബീന സിപിഒ മാരായ കെഎച്ച് പ്രിന്‍സി ജി,ജി.സെന്തില്‍കുമാര്‍,അനീഷ് സെബാ സ്റ്റ്യന്‍,കെ മണിയന്‍,എം.ശ്രീദേവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കുട്ടിയെ അട്ടപ്പാടിയിലുള്ള സ്‌നേഹിത അഭയ കേന്ദ്രത്തിലേക്ക് മാറ്റി.