കുമരംപുത്തൂര്‍: മലയോര മേഖലയായ പയ്യനെടത്ത് കുരങ്ങ് ശല്ല്യം രൂക്ഷമാകുന്നതായി പരാതി.നാളികേര കര്‍ഷകരെയാണ് വാനര ശല്ല്യം വല്ലാതെ വലയ്ക്കുന്നത്.നൂറിനടുത്ത് തെങ്ങുള്ള ഒരു കര്‍ഷക ന് വീട്ടുപയോഗത്തിന് പേലും തേങ്ങ അങ്ങാടിയില്‍ നിന്നും വാങ്ങേ ണ്ട ഗതികേടായി.കാട്ടാനയുടെയും കാട്ടുപന്നിയുടേയും ശല്ല്യം വേറെ.
കോവിഡില്‍ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞ് നിത്യവൃത്തിക്ക് പോ ലും വക കണ്ടെത്താനാകാതെ നട്ടം തിരിയുമ്പോഴാണ് വന്യജീവി ശല്ല്യം പയ്യനെടത്തെ കര്‍ഷകരെ വിഷമവൃത്തത്തിലാക്കുന്നത്. തെങ്ങ്,കവുങ്ങ്,വാഴ,കപ്പ എന്നീ കൃഷികള്‍ക്കെല്ലാം വെല്ലുവിളിയാ യിരിക്കുകയാണ് വന്യജീവി ശല്ല്യം.
ഈ സാഹചര്യത്തില്‍ കുരങ്ങ്,പന്നി എന്നി വന്യമൃഗങ്ങളെ ക്ഷുദ്രജീ വികളായി പ്രഖ്യാപിക്കണമെന്നും വന്യജീവി ശല്ല്യത്തിന് പരിഹാരം കാണണമെന്നും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാ രം നല്‍കണമെന്നും കുമരംപുത്തൂര്‍ കര്‍ഷക സംരക്ഷണ കൂട്ടായ്മ ഭാരവാഹികളായ കണ്ണന്‍ മൈലാംപാടം ജേക്കബ് ഡാനിയേല്‍ എന്നി വര്‍ ആവശ്യപ്പെട്ടു.