മണ്ണാര്‍ക്കാട്: സ്വര്‍ണ കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു .യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാല ക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് അജേഷ് എം അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത,നേതാക്കളായ വിജേഷ്.വി, ദിലീപ്, ,അഖില്‍ ,പ്രവീണ്‍, അബൂതാഹിര്‍,അജേഷ് എ,സന്ദീപ്, ഗണേശന്‍, ജനാര്‍ദ്ദനന്‍, അരുണ്‍, ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.