തച്ചനാട്ടുകര:നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് കേസു കളിലായി അഞ്ച് പേരെ നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. അലന ല്ലൂരില്‍ വാഹന പരിശോധനക്കിടെ ഓട്ടോയില്‍ കടത്തുകയായി രുന്ന 115 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടൂകൂടി.ഭീമനാട് മുഹമ്മ ദ് റാഫി (36),മജീദ് പാറപ്പുറം (46),കച്ചേരിപ്പറമ്പ് അനില്‍ (29) എന്നിവ രെ അറസ്റ്റ് ചെയ്തു.കാരയിലെ കടയില്‍ പുകയില ഉത്പന്നം വില്‍ക്കു കയായിരുന്ന കൃഷ്ണന്‍കുട്ടി (61),അലനല്ലൂരിലെ ഹമീദ് (49) എന്നിവ രില്‍ നിന്നായി 285 പാക്കറ്റും പിടികൂടി.നാട്ടുകല്‍ എസ്‌ഐ അനില്‍ മാത്യു,സജീഷ്,ഗിരീഷ്,രാമചന്ദ്രന്‍ എന്നിവരാണ് പോലീസ് സംഘ ത്തിലുണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!