മണ്ണാര്‍ക്കാട്:സ്വാതന്ത്ര സമര പോരാട്ട ചരിത്രത്തില്‍ വിഷം കലര്‍ ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നവര്‍ ഏറനാടിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.’വാരിയംകുന്നന്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍’ എന്ന വിഷയത്തില്‍ കെ.എസ്. ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരദേശാഭിമാനിയായ പോരാളിയായിരുന്നു.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്ന് ആറ് മാസത്തോളം ഏറനാട്ടിന്റെ ഭരണം പിടിച്ചെടുത്ത കുഞ്ഞഹമ്മദ് ഹാജി വെള്ള ക്കാരുടെ പേടി സ്വപ്നമായിരുന്നു. അദ്ദേഹത്തെ വര്‍ഗ്ഗീയ വാദിയാക്കു ന്നവര്‍ ചരിത്രത്തെ ഭയപ്പെടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. അഡ്വ.വിനോദ് മാത്യു വില്‍സണ്‍ കൊല്ലം വിഷയാവതരണം നടത്തി.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് മോഡറേറ്ററായി. സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ള വാവൂര്‍,ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ്,നാസര്‍ തേളത്ത്,ഒ.കുഞ്ഞുമുഹമ്മദ്, ടി.കെ.മുഹമ്മദ് ഹനീഫ,സലിം നാലകത്ത്,കെ.ജി. മണികണ്ഠന്‍, എന്‍.ഷാനവാസലി എന്നിവര്‍ സംസാരിച്ചു.