കോട്ടോപ്പാടം: കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി അറ സ്റ്റ് ചെയ്യുകയും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുകയും ചെയ്യുകയാണെന്നാരോപിച്ച്മുസ് ലിം ലീഗ് ദേശീയകമ്മിറ്റി ദേശവ്യാപകമായി ആഹ്വാനം ചെയ്ത ദേശീയ മനുഷ്യാവകാശ പ്ര ക്ഷോഭ ദിനാചരണത്തിന്റെ ഭാഗമായി വടശ്ശേരിപ്പുറം കൊമ്പം വാര്‍ഡ് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.മുസ് ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡണ്ട് അക്കര മുഹമ്മദ് അധ്യക്ഷനായി.എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് എ.മുഹമ്മദ് ഉനൈസ്,മുസ് ലിം ലീഗ്-യൂത്ത് ലീഗ് ഭാരവാഹികളായ കെ.ആസിഫ് അലി,വി.പി.ഇബ്രാഹിം,സഹീര്‍ കോല്‍ക്കാട്ടില്‍, ടി.മുഹമ്മദ്കുട്ടി, വി.പി.അബ്ദുള്ള, കെ.സുഹൈല്‍, അബ്ബാസ് തെക്കന്‍,വി.പി.മുഹമ്മദലി,കെ.വീരാന്‍കുട്ടി നേതൃത്വം നല്‍കി