കോട്ടോപ്പാടം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി. പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസി ഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എ. രമണി വിജയികള്‍ക്ക് മെഡലുകള്‍ അണിയിച്ചു.മാനേജര്‍ റഷീദ് കല്ലടി, ടി.ടി.ഉസ്മാന്‍ ഫൈസി,വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. അബ്ദുല്‍സലീം,മാതൃസംഗമം പ്രസിഡണ്ട് കെ.ടി.റജീന,സ്റ്റാഫ് സെക്രട്ടറി കെ.ടി.ഉണ്ണിഅവറ, കെ.കെ.അംബിക, പി.കെ.ഹംസ, പി.ഗിരീഷ്,ജി.അമ്പിളി, എന്‍.നാജിയ, നന്ദന,സഫാന, ഫര്‍സാദ്, റിന്‍ ഷി,ഹമീദ് കൊമ്പത്ത്,എം.പ്രിയ,തരുണ്‍ സെബാസ്റ്റ്യന്‍, പി.ശ്യാമ പ്രസാദ്,കെ.മൊയ്തുട്ടി,കെ.സാജിത് ബാവ,പി.രജനി, ജോണ്‍ റിച്ചാര്‍ഡ് എന്നിവര്‍ സംസാരിച്ചു.