മണ്ണാര്‍ക്കാട് : മുക്കണ്ണത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലശ്ശേരി കാവുങ്ങല്‍ വീട്ടില്‍ പരേതനായ രാമന്റെ മകന് ജയകൃഷ്ണന് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ മുക്കണ്ണത്ത് ഓട്ടോകാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജയകൃഷ്ണന് പരിക്കേറ്റത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെരിന്തല്‍മണ്ണയി ലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് മരണം സംഭവിച്ചത്.