കോട്ടോപ്പാടം : ജില്ലാ പഞ്ചായത്തിന്റെ 2023 -2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റീ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച വേങ്ങ- കണ്ടമംഗലം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്ബാന് ടീച്ചര്‍ നിര്‍വ്വഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ അധ്യക്ഷ യായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ മാനു, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കിളയില്‍ ഹംസ മാസ്റ്റര്‍ , മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പാറശ്ശേരി ഹസ്സന് , റഷീദ് മുത്തനില്‍ ,ഷൗക്കത്ത് പുറ്റാനിക്കാട് , പി.പി യൂസഫ് , പി.ഫൈസല്‍, മൊയ്തുപ്പു എന്നിവര്‍ സംസാ രിച്ചു.
