മണ്ണാര്‍ക്കാട് : തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നി യോജകമണ്ഡലത്തിലെ 14 റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി എന്‍. ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു.2024- 25 ബജറ്റില്‍ വകയിരുത്തിയ മണ്ണാര്ക്കാ ട് നഗരസഭ, കൂടാതെ അഗളി, പുതൂര്‍, ഷോളയൂര്‍, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാ ടം, അലനല്ലൂര്‍ പഞ്ചായത്തുകളിലുള്ള വിവിധ റോഡുകള്‍ക്കാണ് 4.37 കോടി രൂപയുടെ ഭരണാനുമതിയായത്.
അലനല്ലൂര്‍ പഞ്ചായത്തിലെ കാളമ്പാറ- കൂറ്റമ്പാറ റോഡ് (45 ലക്ഷം), മാളിക്കുന്ന് -നാലു ശ്ശേരി കാവ് റോഡ് (25), അണ്ടിക്കുണ്ട് -ചളവ-താണിക്കുന്ന് പൊന്‍പാറ-ഓലപ്പാറ റോഡ് (40 ലക്ഷം), മണ്ണാര്‍ക്കാട് നഗരസഭയിലെ ശിവന്‍കുന്ന്-തെന്നാരി റോഡ് (30 ലക്ഷം), ഒന്നാംമൈല്‍ പ്രദേശത്തെ യു റോഡ് (30 ലക്ഷം), കോട്ടോപ്പാടം പഞ്ചായത്തിലെ തെയ്യോ ട്ടുചിറ റോഡ് (35 ലക്ഷം), വെള്ളടാങ്ക്-കാഞ്ഞിരംകുന്ന്-പള്ളിക്കുന്ന് റോഡ് (45 ലക്ഷം), കുമരംപുത്തൂര്‍ പഞ്ചായത്തിലെ വട്ടമ്പലം-ചക്കരകുളമ്പ്-വടക്കേമഠം റോഡ് (25 ലക്ഷം), അവണക്കുന്ന് സ്കൂള്‍ റോഡ് (17ലക്ഷം), തെങ്കര പഞ്ചായത്തിലെ തെങ്കര -മരക്കോട്-കൊറ്റിയോട് റോഡ് (30 ലക്ഷം), കെ.പി.ഐ.പി. വലതുകര കനാല്‍-മെഴുകുംപാറ റോഡ് (25ലക്ഷം), അഗളി പഞ്ചായത്തിലെ കക്കുപ്പടി- താഴെ ഊര് റോഡ് (25 ലക്ഷം), ഷോളയൂര്‍ പഞ്ചായത്തിലെ മൂച്ചിക്കടവ്-മിനര്‍വ റോഡ് (25 ലക്ഷം), പുതൂര്‍ പഞ്ചായത്തിലെ തേക്കു വട്ട-പാലൂര് റോഡ് (25 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 35 ഓളം റോഡുകളുടെ പട്ടികയാണ് സര് ക്കാരിന് സമര്‍പ്പിച്ചതെന്നും ബാക്കിയുള്ള റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാ നമുതി നേടാനുള്ള ശ്രമം തുടരുമെന്നും എം.എല്‍.എ. അറിയിച്ചു.
