പാലക്കാട് : കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശന കാംപയിനായ അശ്വമേധം 6.0ന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ജനു വരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് പരിപാടി. 7,93,696 വീടുകള്‍ സന്ദര്‍ശിച്ച് ത്വക്ക് പരിശോധന നടത്തി ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധന ഉറപ്പുവരുത്തും. ആകെ 81 രോഗികളാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. അതില്‍ 72 പേര് രോഗ തീവ്രത കൂടു തല്‍ ഉള്ളവരും ഒന്‍പത് പേര് തീവ്രത കുറഞ്ഞ വിഭാഗത്തിലും ഉള്‍പ്പെടു ന്നു. മൂക്ക്, വാ യ, തൊണ്ട എന്നിവയിലെ സ്രവങ്ങളിലൂടെയാണ് വായുവിലൂടെ രോഗിക ളില്‍ നിന്നും രോഗം പകരാന്‍ സാധ്യത. രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. ശരിയായ ത്വക്ക് പരിശോധനയിലൂടെ രോഗം കണ്ടെത്തി ജില്ലയില്‍ നി്ന്നും രോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാംപയിന്റെ ഭാഗമായി പുരുഷനും സ്ത്രീയും അടങ്ങുന്ന ഒരു രണ്ടംഗ ടീം 14 ദിവസം കൊണ്ട് 350 വീടുകള്‍ സന്ദര്‍ശിക്കും. 2335 ടീമുകളിലായി 4670 പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ജില്ലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കും. രണ്ട് വയസിന് മുകളില്‍ ഉള്ള എല്ലാവരേയും കാംപയിന്റെ ഭാഗമായി പരിശോധിക്കും. അതിഥി തൊഴിലാളി ക്യാംപുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രൈബല്‍ കോളനികള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി ബോധവല്‍ക്കരണ പോസ്റ്ററുകളും ലഘു ലേഖകളും പ്രചരിപ്പി ക്കും. റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, എന്‍.സി.സി കാഡറ്റ്സ് തുടങ്ങി വിവിധ മേഖലകളെ പരിപാടിയുമായി സഹകരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
