തെങ്കര:നെല്ലിപ്പുഴ – ആനമൂളി റോഡ് നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷ ന് കൗണ്‍സില്‍ രൂപീകരിച്ചു. റോഡുപണി സകലമേഖലകളിലും പ്രതിസന്ധി സൃഷ്ടി ക്കുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചത്. ഒരു വര്‍ഷം മുമ്പാണ് മണ്ണാ ര്‍ക്കാട് – ചിന്നത്തടാകം റോഡ് വികസനവുമായി ബന്ധപ്പെട്ട് നെല്ലിപ്പുഴ മുതല്‍ ആന മൂളി വരെയുള്ള എട്ടുകിലോമീറ്റര്‍ ദൂരത്തില്‍ റോഡ് പ്രവൃത്തികളാരംഭിച്ചത്. പ്രവൃ ത്തികള് പാതിവഴിയിലാണെന്നും ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നതെന്നും ആക്ഷേ പമുയര്‍ന്നു.
റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഴേരി ഷെരീഫ് ഹാജി അധ്യക്ഷനായി. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, കെ.പി ജഹീഫ്, ഉനൈസ് നെചിയോടന്‍, സി.കെ ഗഫൂര്‍, ഫിറോസ് ബാബു, സലാം മാസ്റ്റര്‍, അഡ്വ. സുനില്‍, ഗിരീഷ് ഗുപ്ത, കൃഷ്ണദാസ് കൃപ, കെ.പി ബാപ്പുട്ടി, റീഗല്‍ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. എന്‍.ഷംസുദ്ദീന് എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്ത് അലി (രക്ഷാധികാരികള്‍), ഷെരീഫ് ഹാജി (ചെയര്മാന്), ഫിറോസ് ബാബു (ജനറല്‍ കണ്‍വീനര്‍), ഷൗക്കത്ത് (ട്രഷറര്‍), ടി.കെ ഫൈ സല്, അലവി, ഹരിദാസ് ആറ്റക്കര, ജോയി മണിമല, ഭാസ്കരന് മുണ്ടക്കണ്ണി, പഴേരി ഷറഫുദ്ദീന് (വൈസ് ചെയര്മാന്), സാബു ആനമൂളി, സുമേഷ്, കൃഷ്ണദാസ് കൃപ, അഡ്വ. സക്കീര്‍ ഹുസൈന്, സി.ഷൗക്കത്ത അലി, ശ്രീദേവ് നെടുങ്ങാടി, മുഹമ്മദ് (കണ്‍വീനര്‍).
