പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകര്‍ക്ക് നേരെ വധഭീഷണി യുയര്‍ത്തി വിദ്യാര്‍ഥി. ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവമു ണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകന് നേരെ കൊലവിളി നടത്തി യത്. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അധ്യാപകന് ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്നമുണ്ടാക്കി യിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്. സ്കൂളിന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാ യിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
