മണ്ണാര്‍ക്കാട്: വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം നഗരസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് ജനകീയ മതേതര മുന്നണി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചിലവാര്‍ഡുകളില്‍ ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമാകും. സിപിഎമ്മില്‍ ജനാധിപത്യമല്ല പണാധിപത്യമാണ് ഇപ്പോഴുള്ളത്. നിലവിലെ ജില്ലാ നേതൃത്വത്തിനെതിരെയുള്ള തിരുത്തല്‍ ശക്തിയായാണ് ജില്ലയിലുടനീളം ജനകീയ മതേതര മുന്നണി സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ജയിക്കാനല്ല മത്സരിച്ചത്. സ്ഥനാര്‍ഥിത്വം ജനം അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ സന്തോഷമുണ്ടെന്നും നേതാക്കളായ കെ.പി അഷ്റഫ്, കെ.ഷാനിഫ്, കെ.ശിവശങ്കരന്, അഷ്റഫ്, അബൂബക്കര്‍ നാലകത്ത് തുടങ്ങിയവര്‍ പറഞ്ഞു.
