അലനല്ലൂര്‍ : മെക്സെവന്‍ പ്രഭാത വ്യായാമ കൂട്ടായ്മക്ക് അലനല്ലൂരിലും തുടക്കമായി. ചന്തപ്പടി ക്രസന്റ് പ്ലാസയില്‍ നടന്ന വ്യായാമ പരിശീലനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസി ഡന്റ് റഷീദ് ആലായന്‍, മുതിര്‍ന്ന വ്യാപാരി രാജഗോപാലന്‍, എം.സാബിക്ക്, കെ.നിയാ സ്, ടി.നൗഷാദ്, എ. ബാബു, കെ.വി ബഷീര്‍, നസീഫ്, സി.ഗോപാലകൃഷ്ണന്, കെ.നാസര്‍, രവികുമാര്‍, ടി.ഹംസ, കെ.ഉസ്മാന്, പി.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. മെക്സെവന്‍ പാലക്കാട് ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ജമാല്‍ പരവക്കൽ, മേഖലാ കോര്‍ഡിനേറ്റര്‍ മജീദ് തെങ്കര, പരിശീലകരായ ഷുക്കൂര്‍ താഴേക്കോട്, അബ്ദുറഹ്മാന്, സുബൈര്‍ തുര്‍ക്കി, യൂസഫ് ചോലയില്‍ എന്നിവര്‍ നേതൃത്വം നല്കി.
