അലനല്ലൂര്‍ : മലയോരഗ്രാമമായ എടത്തനാട്ടുകരയില്‍ ജീവകാരുണ്യ സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന എടത്തനാട്ടുകര യുവജന കൂട്ടായ്മയെ 2025-26 വര്‍ഷം കരുത്തോടെ നയിക്കാന്‍ പുതിയ ഭാരവാഹികളായി. നാല്പതോളം അംഗങ്ങള്‍ അടങ്ങു ന്ന പുതിയ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.
അലി മഠത്തൊടി (ചെയര്മാന്), പൂതാനി നസീര്‍ ബാബു (പ്രോഗ്രാം ചെയര്മാന്), നാസര്‍ കാപ്പുങ്ങല്‍ (കണ്‍വീനര്‍), എം.പി നൗഷാദ് (പ്രസിഡന്റ്), സി.ഷിഹാബുദ്ദീന്, ഷൗക്കത്ത് (വൈസ് പ്രസിഡന്റ്), എം. അമീന് (സെക്രട്ടറി), റഷീദ്, കൃഷ്ണദാസ് (ജോയിന്റ് സെക്രട്ട റി), കെ.ടി ജാഫര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മണികണ്ഠന്, ഒ.പി നിജാസ്, സി.വീരാന്‍കുട്ടി അഫ്സല്, സി.മുസ്തഫ, വി.പി നിഷിദ്, എം.ജെ അഫ്സല്, ഓംപ്രകാശ്, അരുണ്‍, ഫൈസല്‍, അഷ്റഫ് എക്സല്‍, കെ.ടി ഫിറോസ്, കുഞ്ഞിപ്പ, ചേരിയാടന്‍ ഷബീര്‍, കുഞ്ഞിപ്പ അമ്പലപ്പാറ, നൗഷാദ് കുറുക്കന്, പ്രജീഷ്, ഹബീബ്, നൗഷാദ് കുറു ക്കന്‍, ഷാജഹന് ഉമ്മരന്‍, അലി ചുങ്കന്‍, ടി.കെ ജാഫര്‍, സുരേഷ്, ശിവപ്രകാശ്, ഗഫൂര്‍ കുരിക്കള്‍ എന്നിവര്‍ എക്സിക്യുട്ടിവ് അംഗങ്ങളാണ്.
2023 മാര്‍ച്ച് മാസത്തിലാണ് എടത്തനാട്ടുകയിലെ 25 ഓളം ക്ലബ്ബുകളിലെ യുവാക്കളെ ഉള്‍പ്പെടുത്തി യുവജന കൂട്ടായ്മ രൂപീകരിച്ചത്. നാളിതുവരെ ഈ കൂട്ടായ്മയുടെ നേതൃത്വ ത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിടുഡി യുവജന കൂട്ടായ്മ എന്ന പേരില്‍ ഗ്രാമീണ അവാര്‍ഡ് നല്കല് നടത്തി. ഇതില്‍ നിന്നും ലഭ്യമായ 1, 52,000 രൂപ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി. ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 35,000 രൂപ ചെലവില്‍ മാലിന്യ നിര്‍മാര്‍ജ്ജന യൂണിറ്റ് നിര്‍മിച്ചു. ഡ്രീം ടൗണ്‍ പ്രൊജക്ടിന്റെ ഭാഗമായി 3,72,635 രൂപ ചെലവഴിച്ച് ഗവ.ഹൈസ്കൂള്‍ മൈതാനത്തിന് അഭിമുഖമായി വിശ്രമ കേന്ദ്രമൊരുക്കി. ബോച്ചെ ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ ഒരു കുടുംബത്തിനുള്ള വീടിന്റെ നിര്‍മാണം നടന്ന് വരികയാണ്. തുടര്‍ വര്‍ഷങ്ങളിലും ജനോപകരമായ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുമെ ന്നും ഭാരവാഹികള്‍ അറിയിച്ചു.
