കോട്ടോപ്പാടം : കോട്ടോപ്പാടം പാലിയേറ്റീവ് കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ കുണ്ട്ലക്കാട് സൗപര്‍ണിക കൂട്ടായ്മയും കോട്ടോപ്പാടം കല്ലടി അബ്ദു ഹാ ജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സമാഹരിച്ചത് 1,26,822 രൂപ. സാന്ത്വന പരിചരണത്തില്‍ യുവജന,വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പാക്കുക യെന്ന ലക്ഷ്യത്തോടെ പുതുവത്സര ദിനത്തില്‍ ഫണ്ട് സമാഹരണ കാംപെയിന് ആരംഭി ച്ചിരുന്നു. പാലിയേറ്റീവ് ദിനത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ സര്‍വീസ് നടത്തുന്ന റിയാ സ് ഗ്രൂപ്പിന്റെ മൂന്ന് ബസുകളും ഈ കാംപെയിനില്‍ പങ്കാളികളായി. കോട്ടോപ്പാടം പ ഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് സമാശ്വാസം പകര്‍ന്ന് ഹോംകെയര്‍ സേവനങ്ങള്‍ നടത്തുന്ന പാലിയേറ്റീവിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നേകാല്‍ ലക്ഷം രൂപയിലധികം സമാഹരിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സൗപര്‍ണിക യും വളണ്ടിയര്‍മാരും റിയാസ് ഗ്രൂപ്പ് ബസ് പ്രതിനിധികളും.
കഴിഞ്ഞദിവസം കോട്ടോപ്പാടം സ്കൂളില്‍ നടന്ന ചടങ്ങില്‍ തുക വി.കെ ശ്രീകണ്ഠന് എം. പി. പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി. സൗപര്‍ണിക രക്ഷാധികാരി എ. അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷനായി.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത,ജില്ലാ പഞ്ചായത്തംഗം എം.മെഹര്ബാന്,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍,കല്ലടി അബൂബക്കര്‍,പടുവില്‍ മാനു,കെ.ടി.അബ്ദുളള,നാസര്‍ ഓങ്ങല്ലൂര്‍, പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്,ഹെഡ്മാസ്റ്റര് പി.ശ്രീധരന്,സൗപര്‍ണിക സെക്രട്ടറി പി.എം. മുസ്തഫ,റിയാസ് ബസ്സുടമ തോട്ടാശ്ശേരി മൊയ്തുട്ടി ഹാജി, പാലിയേറ്റീവ് കെയര്‍ സെക്രട്ടറി എ.മുഹമ്മദലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.ഹബീബ് റഹ്മാന്, എം.പി.ടി.എ പ്രസിഡന്റ് ദീപ ഷിന്റോ,പി.പി. നാസര്‍,വി.സുകുമാരന്‍ മാസ്റ്റര്‍,സി.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
