മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയംസഹായ സംഘം രണ്ടാം വാര്ഷികാഘോഷി ച്ചു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മന്നം നഗറിലെ എന്‍.എസ്.എസ്. കരയോഗ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്. ബാലകൃഷ്ണന് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ വത്സലകുമാരി, കണ്‍വീനര്‍ വി. സുധാകരന്, സെക്രട്ടറി കെ.ആര് കൃഷ്ണദാസ്, ജോ.സെക്രട്ടറി എന്‍. രതീഷ്, എം. നാരായ ണന്‍കുട്ടി, ആര്. രാമകൃഷ്ണന്, ട്രഷറര്‍ സണ്ണി. വി തോമസ് എന്നിവര്‍ സംസാരിച്ചു.
