മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, സൈലന്റ്‌വാലി വനംഡിവിഷനുകള്‍ സംയുക്തമായി ദേശീയ രക്തസാക്ഷിദിനം ആചരിച്ചു. മണ്ണാര്‍ക്കാട് ആരണ്യകം ഫോറസ്റ്റ് കോംപ്ല ക്‌സില്‍ നടന്ന ചടങ്ങില്‍ ഡിവിഷനുകളിലെ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. രക്തസാക്ഷി പ്രതിജ്ഞയുമെടു ത്തു. ഡിവിഷനിലെ സീനിയര്‍ സൂപ്രണ്ട് നസീര്‍, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോ റസ്റ്റ് ഓഫിസര്‍ കെ.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
