മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത സമച്ചയം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു.എം.കുറുപ്പ് സന്ദര്‍ശിച്ചു. പച്ചക്കറിയെ വിഷരഹിത മാക്കുന്ന ഓസോണ്‍വാഷ് പ്രവര്‍ത്തനം ഉള്‍പ്പടെയുള്ളവ ബാങ്ക് അധികൃതര്‍ വിശദീ കരിച്ചുനല്‍കി. റൂറല്‍ ബാങ്കിന്റെ നാട്ടുചന്ത മാതൃകാപരമാണെന്ന് നബാര്‍ഡ് ചീഫ് മാനേജര്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്‍, സെക്രട്ടറി എസ്. അജയ കുമാര്‍, എം. പുരുഷോത്തമന്‍, കെ.ശിവശങ്കരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.