മണ്ണാര്‍ക്കാട് : വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടി പ്പിക്കുന്ന യൂത്ത് കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 22ന് മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി എന്നീ മണ്ഡലങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
രാവിലെ ഒമ്പതിന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്ര ട്ടറി ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി അധ്യക്ഷനാകും. പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീര്‍ സ്വലാഹി, വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മദനി, വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാട ഞ്ചേരി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് മൂസ സ്വലാഹി കാര, ഡോ. അബ്ദു റഹിമാന്‍ ആദൃശ്ശേരി, യു. മുഹമ്മദ് മദനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃ ത്വം നല്‍കും.
യുവാക്കളുടെ കര്‍മശേഷി രാഷ്ട്ര നന്മക്കായി ഉപയോഗപ്പെടുത്തുക, ലിബറിലസത്തി ന്റെ മറവില്‍ സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവരുടെ കൂടി മറ്റുള്ളവരുടെ ഇഷ്ടങ്ങളായി അവ തരിപ്പിച്ച് യുവാക്കളില്‍ മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗമടക്കം പ്രോത്സാ ഹിപ്പിക്കുന്ന പ്രവണതകളെയും, അരാജകത്വത്തേയും തുറന്നുകാട്ടുക തുടങ്ങിയ ലക്ഷ്യ ങ്ങളോടെയാണ് യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കെ.അര്‍ഷാദ് സ്വലാഹി, ഉണ്ണീന്‍ വാപ്പു, നാസര്‍ പോപ്പുലര്‍, നൗഫല്‍ റഹ്മാന്‍ മണലടി, സലീം പള്ളിക്കുന്ന് തുടങ്ങിയവര്‍ പങ്കെ ടുത്തു.