വെട്ടത്തൂര്‍: ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കി വിദ്യാര്‍ഥികളെ ലഹരിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ലഹരിവിരുദ്ധ സെമിനാര്‍ ശ്രദ്ധേയമായി. ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹത്തിന്റെ സഹകരണം ഉറപ്പാക്കി വിവിധ പരിപാടികള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ലഹരിയുടെ ഉപയോഗം കണ്ടെ ത്തുന്നതിനും വ്യാപനം തടയുന്നതിനുമായി ലഹരിവിരുദ്ധസേന രൂപീകരിക്കും. പ്രചാ രണപരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥി പാര്‍ലമെന്റ്, ചിത്രരചനാ മത്സരം, ട്രോള്‍ നിര്‍മാണം, ഫ്‌ലാഷ് മൊബ്, ജനകീയ സദസ്സുകള്‍ എന്നിവ സംഘടിപ്പിക്കും.
എന്‍.എസ്.എസ്, ജെ.ആര്‍.സി. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ.എ.അബ്ദുമനാഫ് അധ്യക്ഷനായി. പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.മനോജ്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ എസ്.സുനില്‍കുമാ ര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ.രാജേഷ്, ടി.ഷിബു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ടി.ഷൗക്കത്ത്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ.മുഹമ്മദ് അന്‍വര്‍, ജെ.ആര്‍.സി. കൗണ്‍സിലര്‍ ലിസിത, സ്‌കൂള്‍ കൗണ്‍സിലര്‍ ആര്‍.ശ്രുതി, വിദ്യാര്‍ഥി കളായ ഒ.അഫ്‌നാന്‍ അന്‍വര്‍, കെ.നസ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. ലീഡര്‍മാരായ മുഹമ്മദ് നദീം, ഷര്‍മിനാസ്, മുഹമ്മദ് അനസ്, നസില്‍ ഷാജി, ഫാത്തിമ ത്ത് റഈസ, ഫിദ എന്നിവര്‍ നേതൃത്വം നല്‍കി.