മണ്ണാര്‍ക്കാട് : 2024-25 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷ കർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈ ൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയു ള്ള അലോട്ട്‌മെന്റും പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളി ൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 28നു വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കും. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി/ കേപ്പ്/ എൽ.ബി.എസ്) പോളി ടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റി ലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.