മണ്ണാര്‍ക്കാട്: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ വീണ്ടും യു.ഡി.എഫ്. അധികാരത്തിലേക്ക്. 17 സീറ്റുകളില്‍ വിജയിച്ചാണ് ഭരണം നിലനിര്‍ത്തിയത്. കഴിഞ്ഞതവണത്തേക്കാള്‍ ഒരുസീറ്റ് അധികം നേടി എല്‍.ഡി.എഫും നില മെച്ചപ്പെടുത്തി. 12 സീറ്റുകളാണ് നേടിയത്. അതേസമയം, മൂന്നുസീറ്റുണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ ഒരുസീറ്റിലൊതുങ്ങി. ശക്തമായ മത്സരം നടന്ന ചോമേരി, വിനാ യക നഗര്‍ വാര്‍ഡുകളില്‍ സി.പി.എം. വിജയിച്ചപ്പോള്‍ നെല്ലിപ്പുഴയും നമ്പിയംകുന്നും മുസ്ലിം ലീഗും ആല്‍ത്തറ, വടക്കുമണ്ണം വാര്‍ഡുകള്‍ കോണ്‍ഗ്രസും നേടി. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പെരിമ്പടാരി വാര്‍ഡില്‍ വിജയിച്ചു. കൗണ്‍സില ര്‍മാരായ മാസിത സത്താര്‍, മുഹമ്മദ് ഇബ്രാഹിം, കെ. പ്രസീത, അരുണ്‍കുമാര്‍ പാലക്കു റുശ്ശി എന്നിവര്‍ പരാജയപ്പെട്ടു.സി.പി.എമ്മിനെതിരെ മത്സരിച്ച ജനകീയ മതേതര മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് നഗരസഭയ്ക്കകത്ത് കാര്യമായ ചലനമുണ്ടാക്കാനായില്ല.
വാര്‍ഡുകളില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍: കെ.സി അബ്ദുറഹ്മാന് (വാര്‍ഡ് 01 കുന്തിപ്പുഴ- യുഡിഎഫ്), ഷമീര്‍ വാപ്പു ( വാര്‍ഡ് 02 കുളര്‍മുണ്ട-യുഡിഎഫ്), അനീസ് ഗസല്ഫര് (വാര്‍ഡ് 03 ചോമേരി- എല്‍ഡിഎഫ് സ്വതന്ത്രന്), കെ.ഉമ്മുസല്‍മ (വാര്‍ഡ് 04 കൊടുവാളിക്കുണ്ട്-യുഡിഎഫ്), സലീന വേളക്കാടന്‍ (വാര്‍ഡ് 05 പെരിഞ്ചോളം-യുഡിഎഫ്), ഷീബ (വാര്‍ഡ് 06 ഉഭയമാര്‍ഗം- എല്‍ഡിഎഫ്), ചന്ദ്രശേഖരന് (വാര്‍ഡ് 07 അരകുര്‍ശ്ശി എല്‍ഡിഎഫ് സ്വതന്ത്രന്), സൗമ്യ (വാര്‍ഡ് 08 വടക്കേക്കര-എല്‍ഡിഎഫ് സ്വതന്ത്ര), എ.കെ രാധാകൃഷ്ണന് (വാര്‍ഡ് 09 തെന്നാരി- യുഡിഎഫ്), പുഷ്പാവതി (വാര്‍ഡ് 10 അരയംകോട്- എല്‍ഡിഎഫ്), ജലീല്‍ കൊളമ്പന്‍ (വാര്‍ഡ് 11 വടക്കുമണ്ണം-യുഡിഎഫ്), സീന ശശി (വാര്‍ഡ് 12 നടമാളിക-യുഡിഎഫ്), സുമലത (വാര്‍ഡ് 13 ആണ്ടിപ്പാടം -എല്‍ഡിഎഎഫ് സ്വതന്ത്ര), ഷൗക്കത്തലി (വാര്‍ഡ് 14 നെല്ലിപ്പുഴ – യുഡിഎഫ്), കെ.ബാലകൃഷ്ണന് (വാര്‍ഡ് 15 ആല്‍ത്തറ – യുഡിഎഫ്), അഡ്വ.പിഎം ജയകുമാര്‍ (വാര്‍ഡ് 16 തോരാപുരം-എന്‍ഡിഎ), സി.പി പുഷ്പാനന്ദ് (വാര്‍ഡ് 17 വിനായക നഗര്‍-എല്‍ഡിഎഫ് സ്വതന്ത്രന്), ഹഫ്സത്ത് ഉമ്മര്‍ ( വാര്‍ഡ് 18 പാറപ്പുറം-യുഡിഎഫ്), റജീന (വാര്‍ഡ് 19 നാരങ്ങാപ്പറ്റ-എല്‍ഡിഎഫ് സ്വതന്ത്ര), കദീജ ടീച്ചര്‍ (വാര്‍ഡ് 20 നായാടിക്കുന്ന്- എല്‍ഡിഎഫ് സ്വതന്ത്ര), സജ്ന ടീച്ചര്‍ (വാര്‍ഡ് 21 ചന്തപ്പടി-യുഡിഎഫ്), ബിന്ദു (വാര്‍ഡ് 22 കോടതിപ്പടി -എല്‍ഡിഎഫ് സ്വതന്ത്ര), ജ്യോതി കൃഷ്ണന്‍കുട്ടി (വാര്‍ഡ് 23 മുണ്ടേക്കരാട്-യുഡിഎഫ്), ഷീജ രമേശ് (വാര്‍ഡ് 24 നമ്പിയംപടി- യുഡിഎഫ്), സുബൈര്‍ മാനു (വാര്‍ഡ് 25 ഗോവിന്ദപുരം-യുഡിഎഫ്), രവികുമാര്‍ (വാര്‍ഡ് 26 കാഞ്ഞിരംപാടം -എല്‍ഡിഎഫ് സ്വതന്ത്രന്), ഷമീന ജുനൈസ് (വാര്‍ഡ് 27 ഒന്നാംമൈല്‍ -യുഡിഎഫ്), അജയകുമാര്‍ (വാര്‍ഡ് 28 കാഞ്ഞിരം- എല്‍ഡിഎഫ്), സി.മുഹമ്മദ് ബഷീര്‍ (വാര്‍ഡ് 29 പെരിമ്പടാരി- യുഡിഎഫ്), സി.കെ ഫസലു (വാര്‍ഡ് 30 നമ്പിയംകുന്ന് -യുഡിഎഫ്).
യു.ഡി.എഫ് നേടിയ 17 സീറ്റില്‍ 12 മുസ്ലിംലീഗ്, കോണ്‍ഗ്രസ്-നാല്, കേരള കോണ്ഗ്ര സ്-ഒന്ന് എന്നിങ്ങനെയാണ് . എല്‍.ഡി.എഫില്‍ 12 സീറ്റും സി.പി.എമ്മിനാണ്. കഴിഞ്ഞ തവണ മുസ് ലിം ലീഗ് -11, കോണ്‍ഗ്രസ് -മൂന്ന്, സ്വതന്ത്രന്-ഒന്ന് എന്നിങ്ങനെ 15 അംഗ ങ്ങളുടെ പിന്തുണയോടെയാണ് യു.ഡി.എഫ് .ഭരിച്ചത്. പ്രതിപക്ഷത്ത് സി.പി.എം. -11 ഉം ബി.ജെ.പി. മൂന്നുസീറ്റുമായിരുന്നു കക്ഷിനില.
