കല്ലടിക്കോട് : കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. വിജയോത്സവം നിറവ് -2024 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പി.എസ്. രാമചന്ദ്രന്‍ അധ്യക്ഷനായി. വിവിധ മത്സരങ്ങളില്‍ ദേശീയതല ത്തിലും അന്താരാഷ്ട്രതലത്തിലും മികച്ചവിജയം നേടിയവരേയും ആദരിച്ചു. ഹയര്‍ സെക്കന്‍ഡറി ബിനോയ്.എന്‍.ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് കെ.കോമളകുമാരി, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, വിദ്യാഭ്യാ സ സ്ഥിരം സമിതി അധ്യക്ഷന്‍ ജാഫര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് സി.പി.സജി, വൈസ് പ്രസിഡന്റ് സോമന്‍, പ്രധാന അധ്യാപകന്‍ എം.ജമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!