കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ണാര്‍ക്കാട് കല്ലടിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മഞ്ചാടിക്കല്‍ ബസ് സര്‍വീസിന്റെ നേതൃത്വത്തിലാണ് ഉന്നത വിജയികളെ അനുമോദിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം അനിത ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ അധ്യക്ഷനായി. മഞ്ചാടിക്കല്‍ ബസിലെ ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.