അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കീഴില്‍ സൈ ക്കോളജി ഹോം കെയര്‍ ഒ.പി സംവിധാനം നാളെ മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ ടി.എന്‍. മിഥുന്റെ സേവനം എല്ലാ ബുധനാഴ്ചയും ലഭ്യമാക്കും. സൈക്കോളജി രംഗത്ത് ഹോം ഓ.പി നടത്തുന്ന ജില്ലയിലെ ആദ്യക്ലിനിക്കാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കുള്ള മാനസിക സംഘര്‍ഷം മറ്റുമാന സിക പ്രശ്‌നങ്ങള്‍ എന്നിവ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പരിഹരിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷ.
നിലവില്‍ മൂന്ന് ഹോംകെയര്‍ സംവിധാനം, ഫിസിയോതെറാപ്പി ഒ.പി, ഹോം കെയര്‍, മാനസിക രോഗികള്‍ക്കുള്ള ഒ.പി. സംവിധാനം, ആംബുലന്‍സ് സേവനം, പുനരധിവാസ പദ്ധതികള്‍, രോഗികളുടെ വീടുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികള്‍ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പുതിയ ചുവടുവെയ്പ്പാണ് സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കല്‍.
പദ്ധതി നാളെ രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദു ള്‍ സലീം ഉദ്ഘാടനം ചെയ്യും. എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്‌കൂള്‍ പ്രധാന അധ്യാപ കന്‍ പി.റഹ്മത്ത് മുഖ്യാതിഥിയാകും. വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക ജീവകാരു ണ്യ വ്യാപാരരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സൊസൈറ്റി ഭാരവാഹി കള്‍ അറിയിച്ചു.