തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു. വിജയോത്സവം 2024 എന്ന പേരില്‍ നടന്ന പരിപാടി പൂര്‍വവിദ്യാര്‍ഥിയും ബി.എസ്.എഫ്. റിട്ടേയര്‍ഡ് ഐജി യുമായ ജോര്‍ജ് മാഞ്ഞൂരാന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. ഡോ.വിന്‍സെന്റ് ജോസഫ് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക എ.വി.ബ്രൈറ്റി, പ്രിന്സിപ്പാല് സ്മിത.പി.അയ്യങ്കുളം, മാനേജര്‍ വത്സന് മഠത്തില്‍, പി.ടി. എ. വൈസ് പ്രസിഡന്റ് ഒ.നൗഷാദ്, എം.പി.ടി.എ. പ്രസിഡന്റ് സുസ്മിതാ ഡാനിയേല്‍, സ്റ്റാഫ് സെക്രട്ടറി കെ.ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2024/06/Poster-S-Online-News-Ad-B-1-1050x252.jpg)