അഗളി : അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആറാംവളവില്‍ ഇന്ന് രാത്രി 10.50ഓടെയാണ് സംഭവം. മരം നീക്കാനുള്ള ശ്രമം നടന്നുവരുന്നതായാണ് വിവരം.മഴക്കാലത്ത് മണ്ണിടിച്ചിലിന് പുറമേ ചുരത്തില്‍ മരംവീണ് ഗതാഗതം തടസ പ്പെടുന്നത് പതിവാണ്. ഉണങ്ങിയ മരങ്ങളാണ് അപകടംവിതയ്ക്കുന്നത്. ഒമ്പതാം വളവിനടുത്തായി ഇത്തരം മരങ്ങളുണ്ട്. ഉണങ്ങിയ മരങ്ങള്‍ മാത്രമല്ല ചുരം റോഡിന്റെ വശങ്ങളിലെല്ലാം വീഴാറായ മരങ്ങള്‍ നില്‍ക്കുന്നതും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ യുള്ള നൂറ്കണക്കിന് വാഹനയാത്രക്കാരെ ഭീതിപ്പെടുത്തുന്നു. പാറക്കെട്ടുകള്‍ക്കിട യില്‍ നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങത്തതിനാല്‍ തന്നെ വീഴാനുള്ള സാധ്യതയും ഏറെയാണ്. മരം വീഴുന്നതോടൊപ്പം സമീപത്തെ പാറകളും റോഡിലേക്ക് വീണേക്കാം. യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന മരങ്ങള്‍ മുറിച്ച് മാറ്റുകയോ കൊമ്പുകള്‍ വെട്ടി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനുള്ള നടപടികള്‍ വൈകുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!