അലനല്ലര്‍: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച വ്യാപാരികളായ മൂന്ന് സ്ഥാനാര്‍ഥികളെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് അഭിനന്ദിച്ചു. വാര്‍ഡ് 14 വഴങ്ങല്ലിയില്‍ നിന്നും വിജയിച്ച ഫൈസല്‍ കീടത്ത്, വാര്‍ഡ് 17 ഉണ്ണിയാലില്‍ നിന്നും വിജയിച്ച മണികണ്ഠ രാജീവ്, വാര്‍ഡ് 21 യത്തീംഖാനയില്‍ നിന്നും മന്‍സൂര്‍ ബറോഡ എന്നിവരാണ് വിജയിച്ചത്. കെവിവിഇഎസ് അംഗങ്ങളായ അഞ്ചുപേരാണ് ഇത്തവണ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ചത്.സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കുന്നതിനുള്ള തുക യൂണിറ്റ് കമ്മിറ്റി നല്‍കിയിരുന്നു.
