മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇടത് സ്വതന്ത്രനും, മറ്റൊരു സ്വതന്ത്ര സ്ഥാനാ ര്ഥിയ്ക്കും ഓരോ വോട്ടുമാത്രം. കുന്തിപ്പുഴ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര് ഥിയായി മത്സരിച്ച ഫിറോസ് ഖാനാണ് ഒരു വോട്ട് മാത്രം നേടിയത്. ഇദ്ദേഹത്തിന്റെ വോട്ടും മറ്റൊരു വാര്‍ഡിലായിരുന്നു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ പിന്തു ണച്ചവരുടെ വോട്ട് പോലും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്്ലിം ലീഗിലെ കെ.സി. അബ്ദുറഹ്മാനാണ് 312 വോട്ടു നേടി ഇവിടെ വിജയച്ചത്. കൂടാതെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിദിഖ് 179 വോട്ടുംനേടി. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോ ട്ടും നേടി.നഗരസഭയില്‍ പേരിമ്പടാരിയില് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി തോമസി നും ഒരു വോട്ടാണ് ലഭിച്ചത്.
