മണ്ണാര്‍ക്കാട് : ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞിരപ്പുഴക്കാര്‍ക്ക് മനോ ഹരമായൊരു റോഡ് സ്വന്തമായി. നിലവാരവും ഭംഗിയുമുള്ള ചിറക്കല്‍പ്പടി- കാഞ്ഞിര പ്പുഴ റോഡ് കാഴ്ചയില്‍ വിദേശരാജ്യങ്ങളിലേതു പോലെ തോന്നിപ്പോകും. കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും കാണാനെത്തുന്നവര്‍ ഡിബിഎംബിസി ചെയ്ത റോഡിന്റെ ഭംഗിയും സുഗമമായ യാത്രയും ആസ്വദിക്കുന്നു. ചിറക്കല്‍പ്പടിയില്‍ നിന്നും കാഞ്ഞിര പ്പുഴ റോഡിലേക്ക് കയറുമ്പോള്‍ തന്നെ ദൂരെക്കാഴ്ചകള്‍ കാണാം. കാഞ്ഞിരം ടൗണിലേ ക്കെത്തുമ്പോള്‍ പച്ചപ്പണിഞ്ഞ വാക്കോടന്‍മലയുടെ സൗന്ദര്യം തൊട്ടടുത്ത് തെളിഞ്ഞു വരും. മഴകൂടിയാകുമ്പോള്‍ ഈ കാഴ്ചക്ക് മിഴിവേറും.
വളവുകള്‍ നിവര്‍ത്തി വശങ്ങള്‍ മാര്‍ക്ക് ചെയ്ത റോഡില്‍ സീബ്രാലൈനുകളും കൈ വരികളോടുകൂടിയ നടപ്പാതയും റോഡിനെ ആകര്‍ഷകമാക്കുന്നു. അഴുക്കുചാലുകളു മുണ്ട്. തകര്‍ന്നടിഞ്ഞ് വര്‍ഷങ്ങളോളം ദുരിതയാത്ര നല്‍കിയ റോഡിനെയാണ് ഈ നില വാരത്തിലേക്ക് കരാര്‍കമ്പനി ഉയര്‍ത്തിയത്. ഇതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേ ക്കുള്ള സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഘോഷഅവസരങ്ങളി ല്‍ വലിയ സന്ദര്‍ശക തിരക്ക് ഉദ്യാനത്തില്‍ അനുഭവപ്പെട്ടിരുന്നു.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ മുതല്‍ കാഞ്ഞിരപ്പുഴ വരെ എട്ട് കിലോമീറ്റാണ് റോഡിന്റെ ദൂരം. ഇതില്‍ 85 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. കാഞ്ഞിരം ടൗണില്‍ കുറച്ചുഭാഗത്തും ബെവ്കോ പരിസരത്തുമൊ ക്കെയാണ് അഴുക്കുചാല്‍ ഉള്‍പ്പടെയുള്ള നിര്‍മാണപ്രവൃത്തികള്‍ അവശേഷിക്കുന്നത്. 2018ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 24.33 കോടി രൂപ അനുവദിച്ചാണ് റോഡ് നവീകര ണം ആരംഭിച്ചത്. എന്നാല്‍ കരാറുകാര്‍ പാതിവഴിയില്‍ പ്രവൃത്തി നിര്‍ത്തിപോയ തോടെ യാത്രാദുരിതവും തുടങ്ങി. പിന്നീട് പ്രതിഷേധങ്ങളും നിവേദനങ്ങളുമെല്ലാമായി അഞ്ച് വര്‍ഷം കടന്നു.
19 കോടിയുടെ പദ്ധതികള്‍ ഊരളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊ സൈറ്റി കഴിഞ്ഞ ഓഗസ്റ്റില്‍ ഏറ്റെടുത്തതോടെ റോഡിന്റെ തലവര തെളിഞ്ഞു. ഒമ്പതു മാസമായിരുന്നു കരാര്‍ കാലാവധി. വേഗത്തില്‍ നിര്‍മാണജോലികളാരംഭിച്ചു. കാഞ്ഞി രം, വര്‍മ്മംകോട് ഭാഗങ്ങളില്‍ പാലങ്ങള്‍ നിര്‍മിച്ചു. കാഞ്ഞിരംടൗണില്‍ പൂട്ടുകട്ടവിരി ച്ചു. ചിറക്കല്‍പ്പടി, കാഞ്ഞിരം, ഉദ്യാനത്തിന് സമീപം എന്നിവിടങ്ങളില്‍ കൈവരികളോ ടു കൂടിയ നടപ്പാതകളും പൂര്‍ത്തിയാക്കി. സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, നടപ്പാത യിലുള്‍പ്പടെയുള്ള കോണ്‍ക്രീറ്റ് ഭിത്തികളുടെ പെയിന്റിങ് എന്നിവ നടന്നുവരികയാ ണ്.ചില ഭാഗങ്ങളില്‍, കൈയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കോടതി നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ശേഷിക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാ ന്‍ കഴിയുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നു. കരാര്‍ കാലാവധി അടുത്തമാസ ത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്.