Month: January 2024

ബാര്‍മാനേജരുമായി തര്‍ക്കം; എയര്‍ഗണ്‍ ഉപയോഗിച്ച് വെടിച്ചു, പരിക്ക്

ആലത്തൂര്‍ : കാവശ്ശേരി കല്ലേപ്പുള്ളിയിലെ ബാറില്‍ മദ്യപസംഘം എയര്‍ഗണ്‍ ഉപ യോഗിച്ച് ജീവനക്കാരനെ വെടിവെച്ചു. ബാര്‍ മാനേജരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. ബാര്‍മാനേജര്‍ തിരുവില്ല്വാമല സ്വദേശി രഘുനന്ദനന്‍ നായര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ ചികിത്സയിലാണ് രഘുനന്ദനന്‍. രാത്രി…

ഹെല്‍ത്ത് കാര്‍ഡ് ക്യാംപ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ഭക്ഷണ വില്‍പന നടത്തുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡ് ക്യാംപ് സംഘടിപ്പിച്ചു. രക്ത,നേത്ര,ശരീര പരിശോധനകള്‍, ടൈഫോയ്ഡ് പ്രതിരോധ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ക്യാംപ്…

കൊടക്കാടില്‍ ഫാസ്റ്റ് പാസഞ്ചറിന് സ്റ്റോപ്പ് വേണം, നിവേദനം നല്‍കി

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്തിലെ പ്രധാന കവലകളിലൊന്നായ കൊടക്കാട് കെ എസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ബസ് നിര്‍ത്താത്തതിനാല്‍ യാത്രക്കാര്‍ പ്രയാസത്തിലാണ്. പാല ക്കാട് – കോഴിക്കോട് ദേശീയപാത സ്ഥിതി ചെയ്യുന്ന കൊടക്കാട് മണ്ണാര്‍ക്കാടിനും…

കുമരംപുത്തൂരില്‍ കുന്തിപ്പുഴയോര ത്ത് ഹാപ്പിനെസ് പാര്‍ക്ക് വരുന്നു

നിലമൊരുക്കല്‍ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും കുമരംപുത്തൂര്‍: കുന്തിപ്പുഴയുടെ തീരത്ത് ചക്കരകുളമ്പില്‍ വിശ്രമ – ഉല്ലാസകേന്ദ്രം നിര്‍ മിക്കാന്‍ ഒരുക്കം. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടി കള്‍ പുരോഗമിക്കുന്നു. പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങ ളെല്ലാമുള്ള കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്.…

മണ്ണാര്‍ക്കാട് സ്വദേശിനിക്ക്എം.ഫാമില്‍ ഒന്നാം റാങ്ക്

മണ്ണാര്‍ക്കാട് : തമിഴ്നാട് ഡോ.എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും എം.ഫാമില്‍ മണ്ണാര്‍ക്കാട് സ്വദേശിനി കെ.അഞ്ജലി ഒന്നാം റാങ്ക് നേടി. കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നാണ് അഞ്ജലി ബിഫാം പൂര്‍ത്തി യാക്കിയത്.ശിവന്‍കുന്ന് തമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍-ശ്രീജ ദമ്പതികളുടെ മകളാണ്.

മതാധിഷ്ഠിത രാജ്യത്ത് ജനാധിപത്യം പുലരില്ലെന്ന് സി.ചന്ദ്രന്‍

മണ്ണാര്‍ക്കാട് : മതാധിഷ്ഠിത രാജ്യത്ത് ഒരിക്കലും ജനാധിപത്യം പുലരില്ലെന്ന് കെപിസി സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘ ടിപ്പിച്ച നേതൃകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാന്റെ അധപതനം ഇതിന് തെളിവാണ്. മനുസ്മൃതിയില്‍ ഊന്നി…

ഓട്ടോറിക്ഷ അപകടത്തില്‍പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മണ്ണാര്‍ക്കാട് എടേരത്ത് വീട്ടില്‍ ഹംസയുടെ മകന്‍ റഫീ ക് (47), റഫീക്കിന്റെ ഭാര്യ ഷാക്കിറ (37), മക്കളായ റിഫ (11), മിഹില (8), ഹാഷിം (6)…

ഹിന്ദി അധ്യാപക കൂട്ടായ്മ യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്ന് ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ജില്ലാ ഹിന്ദി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഹമീദ് കൊമ്പത്ത് (കെ.എ.എച്ച്.എച്ച്.എസ് കോട്ടോപ്പാടം), ജോസ് പീറ്റര്‍,ഇന്ദു (കല്ലടി എച്ച്.എസ്, കുമരംപുത്തൂര്‍),…

അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട് : അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചു. പത്ത് വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതി…

വനിതകള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാംപ് ഫെബ്രുവരി 3ന്

അലനല്ലൂര്‍: എം.എസ്.എസ് വനിതാ വിങ് ജില്ലാ കമ്മിറ്റി, അലനല്ലൂര്‍ യൂണിറ്റ്, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ വനിതാ വിങ് അലനല്ലൂര്‍ യൂണിറ്റ് എന്നിവയുടെയും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ ഫെബ്രുവരി മൂന്നിന് ശനിയാഴ്ച വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും…

error: Content is protected !!