ബൂത്ത് ലെവല്‍ ഓഫീസര്‍തല യോഗം നടന്നു
പാലക്കാട് : അര്‍ഹതയുള്ള ആരും തന്നെ വോട്ടര്‍ പട്ടികയില്‍ നിന്നും യാതൊരു കാരണ വശാലും ഒഴിവായിപ്പോകാന്‍ പാടില്ലെന്നും അനര്‍ഹരായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍ ക്കൊള്ളരുതെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജില്ലയിലെ ബൂത്ത് ലവല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ചുമതല സം ബന്ധിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ബി.എല്‍.ഒമാര്‍ അവരവരുടെ പോ ളിങ് സ്റ്റേഷന്റെ പരിധിയില്‍ താമസിക്കുന്ന അര്‍ഹരായ എല്ലാവരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കുറ്റമറ്റരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഏറ്റവും അത്യന്താപേക്ഷിതമായ രേഖയാണ് വോട്ടര്‍പട്ടിക. അതിനാല്‍ ഏറ്റവും സംശു ദ്ധമായ തെറ്റില്ലാത്ത വോട്ടര്‍ പട്ടികയാണ് അതാത് ബൂത്തുകളില്‍ പ്രസിദ്ധീകരിച്ചിരി ക്കുന്നതെന്ന് ബി.എല്‍.ഒമാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ജനുവരി 22ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും എന്തെങ്കിലും കാരണ വശാല്‍ അര്‍ഹരായവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അതത് ബി.എല്‍.ഒമാര്‍ മുന്‍ കൈയെടുത്ത് ആ വ്യക്തികളുടെ പേര് ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം. അത ത് ബൂത്ത് പരിധിയില്‍ ഉള്‍പ്പെട്ട 18-19 വയസ് പ്രായമുള്ള എല്ലാ യുവതീയുവാക്കളെയും പട്ടികയില്‍ ചേര്‍ത്ത് വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ എല്ലാ ബി.എല്‍.ഒമാരും ശ്രമിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ബി.എല്‍.ഒമാരുടെ ക്ഷേമം സംബന്ധിച്ച് കമ്മിഷന്റെ ഭാഗത്തുനിന്നും തീരുമാനം എടുക്കേണ്ട കാര്യങ്ങള്‍ കമ്മിഷന്റെ ശ്രദ്ധയി ല്‍ കൊണ്ടുവരുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍കുമാര്‍, പാലക്കാട് തഹസില്‍ദാര്‍ വി. സുധാകരന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി മണികണ്ഠന്‍, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ. ടോംസ്, തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് കെ.വി അനീഷ് എന്നിവര്‍ പങ്കെടുത്തു.