കൊല്ലങ്കോട് : തീപ്പെട്ടിക്കമ്പനിയിലെ പണിക്കിടെ മരം മുറിക്കുന്ന ബ്ലേഡ് പൊട്ടി ദേഹ ത്ത് പതിച്ച് തൊഴിലാളി മരിച്ചു. നെന്‍മേനി വലിയവീട്ടില്‍ ഗുരുവായൂരപ്പനാണ് (49) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഊട്ടറ ആലമ്പള്ളം റോഡിലുള്ള ആര്‍. സി.എം. ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ മരം കീറുന്ന യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ബ്ലേഡിന്റെ ഭാഗം പൊട്ടി ഗുരുവായൂരപ്പ ന്റെ ഇടതുതോളില്‍ തട്ടുകയായിരുന്നു. കൈഉള്‍പ്പടെ തോളിന്റെ ഒരു ഭാഗം ശരീര ത്തില്‍ നിന്നും അറ്റുപോയ നിലയില്‍ രക്തം വാര്‍ന്നുകിടന്ന ഗുരുവായൂരപ്പനെ ഉടന്‍ പാലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ വാസു വിന്റെയും പെട്ടയുടെയും മകനാണ്. സഹോദരങ്ങള്‍: പഴനിമല, ചെന്താമര, പാര്‍വതി, മോഹനന്‍, ബേബി, ബിന്ദു. കൊല്ലങ്കോട് പൊലിസ് അസ്വഭാവിക മരണത്തിന് കേസെ ടുത്തു.