മണ്ണാര്‍ക്കാട്: പൊള്ളാച്ചിയില്‍ വാഹനമിടിച്ച് മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. ഒപ്പമുണ്ടാ യിരുന്ന സുഹൃത്തിന് സാരമായി പരിക്കേറ്റു. പയ്യനെടം കമ്പംകോട്ടില്‍ പരേതരായ ചന്ദ്രന്‍-ദേവയാനി ദമ്പതികളുടെ മകന്‍ വിജയന്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പൊള്ളാച്ചി ടൗണിനടുത്തായാണ് അപകടം. ഇവിടെ കെട്ടിടനിര്‍മാണജോലിക്കായി സുഹൃത്തുക്കള്‍ക്കൊപ്പം വന്നതായിരുന്നു വിജയന്‍. രാത്രിയില്‍ വിജയനും തെങ്കര സ്വദേശിയായ സുഹൃത്തുംകൂടി കടയിലേക്ക് സാധനങ്ങള്‍വാങ്ങുന്നതിനായി പോയ പ്പോഴാണ് അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരേയും വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിജയന്റെ ജീവന്റെ രക്ഷിക്കാനായില്ല. ശബരിമലദര്‍ശനം കഴിഞ്ഞെത്തിയ വിജയന്‍ കഴിഞ്ഞദിവസമാണ് ഇവിടേക്ക് ജോലി ക്കെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ശ്രുതി. മക്കള്‍: അവനിക, ആദിചന്ദ്ര, അദ് വിക.