എടത്തനാട്ടുകര : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസുകാര്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ചേരുവകള്‍ ഉപയോഗിച്ച് സ്വന്തമായി ക്ലാസില്‍ വെച്ച് അവില്‍ കുഴച്ച് കലര്‍പ്പില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ സ്വാദ് നേരിട്ടറിഞ്ഞു.ശര്‍ക്കരപ്പാവ് തയാ റാക്കല്‍, പഴം നുറുക്കല്‍, അവിലില്‍ തേങ്ങ ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ തന്നെ ചെയ്തു. വേവിച്ചും വേവിക്കാതെയും രുചികരമായ നിരവധി വിഭവങ്ങള്‍ തയാറാക്കാമെന്നും സ്വാദിഷ്ഠമായ മായങ്ങളില്ലാത്ത വിഭവങ്ങള്‍ കുട്ടികള്‍ക്ക് തന്നെ എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ ഉദാഹരണം കൂടി യാണ് അവില്‍ കുഴക്കല്‍ എന്ന പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ തിരിച്ചറിഞ്ഞതെന്ന് പ്രാധാനാധ്യാപകന്‍ പി. യൂസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.ക്ലാസ് അധ്യാപക രായ ഭാഗ്യലക്ഷ്മി, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സംസാരിച്ചു.