മണ്ണാര്‍ക്കാട് : അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളിയില്‍ ചെറുകിട ജലസേചന വകു പ്പിന് കീഴിലുള്ള ചെക്ഡാം മിനി ഡാമാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു. മണ്ണാര്‍ ക്കാട് മേഖലയിലെ കൃഷിയ്ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഭൂമിയേറ്റെടുക്കാതെയും മരം മുറിക്കാ തെയും നിലവിലുള്ള പദ്ധതി നടപ്പിലാക്കാനും കഴിയുമെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കാഞ്ഞിരപ്പുഴ കാനാലിന്റെ മുകള്‍ഭാഗത്ത് ഇരുപത് ഹെക്ടര്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ചെക്ഡാം നിര്‍മിച്ചത്. 1960കളില്‍ അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷന്‍ ചെയ്തതാണ് ആനമൂളി ചെറുകിട ജലസേചന പദ്ധതി എന്ന പേരിലുള്ള ചെക്ഡാം. തമിഴ്‌നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി നിലച്ചെങ്കിലും ആനമൂളി ചെറുകിട ജലസേചന പദ്ധതി പ്രാവര്‍ത്തികമായി. അട്ടപ്പാടി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന മന്ദംപൊട്ടി, കരുവാരപൊട്ടി എന്നീ ചോലകളിലെ വെള്ളം ആനമൂളി യിലെ ചെക്ക്ഡാമില്‍ സംഭരിച്ച് ഇടതുവലതു കനാലുകള്‍ വഴി പാടശേഖരങ്ങളി ലേക്കെത്തിക്കുന്നതാണ് പദ്ധതി. ജലവിതരണത്തിനായി ചെക്ഡാമിന്റെ ഇരുവശങ്ങ ളിലും ഷട്ടറുകളുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംഭവിച്ച രണ്ട് പ്രളയത്തില്‍ അട്ടപ്പാടി ചുരത്തിലു ണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഒഴുകിയെത്തിയ കല്ലും മണ്ണും അടിഞ്ഞ് കൂടിയത് ചെക്ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്ത് റിസര്‍വേയ റിന്റെ ആഴം വര്‍ധിപ്പിക്കണമെന്നും ചെക്ഡാം നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കര്‍ഷക സംഘവും രംഗത്തെത്തിയിരുന്നു. റിസര്‍വോയര്‍ മണ്ണെടുത്ത് വൃത്തി യാക്കിയാല്‍ വേനലില്‍ ജലസമൃദ്ധി ഉറപ്പാക്കാനാവുന്നതാണ്. ഇത് സമീപപ്രദേശ ങ്ങളിലെ കിണറുകളിലും നെല്ലിപ്പുഴയിലും ജലനിരപ്പ് നിലനിര്‍ത്താനും ഉപകരിക്കും. നിലവില്‍ ജലംസംഭരിക്കാന്‍ കഴിയാത്തതിനാല്‍ കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തു കളിലെ ഹെക്ടര്‍ കണക്കിന് കൃഷിയ്ക്ക് ഉപയോഗിക്കേണ്ട വെള്ളം വെറുതെ പാഴാവുകയാണ്.
മണ്ണാര്‍ക്കാടിന്റെ സ്വപ്നപദ്ധതിയായി മാറിയേക്കാവുന്ന മിനിഡാമിന്റെ ഗുണഫലങ്ങ ളും പ്രദേശത്തെ സാധ്യതകളും വിലയിരുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃത ര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. മിനിഡാം സംബന്ധിച്ച് സി.പി.ഐ. മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് നടന്ന നവകേരള സദസില്‍ നിവേദനം സമര്‍പ്പി ച്ചിരുന്നു. ഇത് പ്രകാരം ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോ ധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ആനമൂളി ചെക്ഡാമിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപണികള്‍ നട ത്തുന്നതിന് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതാ യി ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.