മണ്ണാര്‍ക്കാട് : വിധവകള്‍, കുടുംബനാഥകളായ വനിതകള്‍, നിര്‍ധനരായ യുവതികള്‍ എന്നിവരെ ജീവനോപാധിക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പഴേരി ഗ്രൂപ്പ് ചാരി റ്റബിള്‍ ട്രസ്റ്റിന്റെയും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെയും സംയുക്താഭി മുഖ്യത്തില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ സൗജന്യ പരിശീലനം നല്‍കുമെന്ന് പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പഴേരി ഷെരീഫ് ഹാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ഈ മാസം നടക്കും. പഴേരി പ്ലാസയില്‍ രാവിലെയും വൈകിട്ടും രണ്ട് ബാച്ചുകളിലായി അമ്പത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഘട്ടം ഘട്ടമായി 250ഓളം പേര്‍ക്ക് പരീശലനം നല്‍കും. തുടര്‍ന്ന് ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനായി ഫാക്ടറി സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്. ലാഭവിഹിതം തൊഴി ലെടുക്കുന്നവര്‍ക്കും നല്‍കും.തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മണ്ണാ ര്‍ക്കാട് താലൂക്കിലുള്ളവര്‍ക്ക് മുന്‍ഗണന. ആറുമാസമാണ് കാലാവധി. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9037916916, 9661692236 നിര്‍ധനരായ യുവതി-യുവാക്കളുടെ സമൂഹ വിവാഹം, വിദ്യാര്‍ ഥികള്‍ക്ക് സ്‌കോളര്‍ഷിപ്, പഠനോപകരണ വിതരണം, ഭവന നിര്‍മാണ സഹായം തുടങ്ങിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് നടത്തി വരുന്നതായും പഴേരി ഷെരീഫ് ഹാജി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ സ്‌കറിയ, അഡ്വ.ഷമീര്‍ പഴേരി തുടങ്ങിയവരും പങ്കെടുത്തു.