കാഞ്ഞിരപ്പുഴ : നിര്‍മാണമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയ ന്ത്രിക്കണമെന്നു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസി യേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ ഉദ്ഘാ ടനം ചെയ്തു. നിര്‍മാണമേഖലയെ സംരക്ഷിക്കണമെന്നും ഇന്‍ഷൂറന്‍സ് സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.കുട്ടന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.പി.ശശി, വൈസ് പ്രസിഡന്റ് മമ്മദീശക്കുട്ടി, ട്രഷറര്‍ കെ.കെ.രാജേഷ്, ജോയിന്റ് സെക്രട്ടറി തരിയക്കുട്ടി, ജില്ലാ സെക്രട്ടറി ബിജു ചാര്‍ളി, മറ്റുനേതാക്കളായ ടി.രാജാമണി, വി.ഹരികുമാര്‍, പി.സി. വിജു, ആറുച്ചാമി, കെ.രാജന്‍, വി.പി.ശശിധരന്‍, പി.സി.ബിജുമോന്‍, കാജാമൊയ്തീന്‍, ടി. ജി.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബക്ഷേമ പദ്ധതി അംഗത്വ വിതരണം, അനുമോദനം, സ്‌നേഹാദരം എന്നിവ നടത്തി.
അസോസിയേഷന്‍ നിര്‍മിച്ചുനല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ കെ.ശാന്തകു മാരി എം.എല്‍.എയില്‍ നിന്നും പൊറ്റശ്ശേരി ചേട്ടന്‍പടി വാളമനയില്‍ വിജയനും കുടും ബവും ഏറ്റുവാങ്ങി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.കുട്ടന്‍ അധ്യക്ഷനായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍, മെമ്പര്‍മാരായ റീന സുബ്ര ഹ്മണ്യന്‍, എന്‍.പ്രദീപ്,അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു ചാര്‍ലി എന്നിവര്‍ സംസാരിച്ചു.