പാലക്കാട് : ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്ക ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്നു. ഇവ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വ ത്തില്‍ ജനുവരി 10 നും 11 നും രാവിലെ 11 ന് ലേലം ചെയ്യും. ജനുവരി 10 ന് തൂതപ്പുഴയു ടേത് ചൂരിയോട് പാലത്തിന് സമീപത്തും കല്‍പ്പാത്തിപ്പുഴയുടേത് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കോമ്പൗണ്ടിലും ഗായത്രിപ്പുഴയുടേത് വിത്തനശ്ശേരി പാലത്തിന് ഇടതുവ ശത്തെ തരിശുഭൂമിയിലും പല്ലശ്ശന വെയറിലും മലമ്പുഴ എല്‍.ബി കനാലിന്റെ വലതു വശത്തും ആലംപള്ളം കോസ്വേയുടെ വലതുവശത്തുള്ള തരിശുഭൂമിയിലും കൃഷ്ണന്‍ ക്കടവ് ക്ഷേത്രത്തിന് സമീപത്തുള്ള ആലംപള്ളം ചെക്ക്ഡാമിന് സമീപത്തും ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തുള്ള ആലംപള്ളം കോസ്വേയുടെ തരിശുഭൂമിയിലും മുതലമട ശ്മാശനത്തിന് ആനമാറി വി.സി.ബിയിലും ലേലം ചെയ്യും.
ജനുവരി 11 ന് കണ്ണാടിപ്പുഴയുടേത് ആര്യംപള്ളം വെയറിലും ഷണ്‍മുഖം കോസ്വേയ്ക്ക് സമീപത്തും മൂലത്തറ കോസ്വേയ്ക്ക് സമീപത്തും തേമ്പാറ വെയറിലും കുന്നംകാട്ടുപ തി വെയറിലും ഇരുപ്പലത്തിന് സമീപത്തും നൂറണി കോസ്വേയിലും മൂലത്തറ റെഗുലേ റ്റര്‍ ആര്‍.ബി കനാലിന് സമീപത്തും തൂതപ്പുഴയുടേത് മപ്പാട്ടുകര ചെക്ക്ഡാമിന്റെ ഇടത്-വലത് വശങ്ങളിലും കുണ്ടുകണ്ടം ചെക്ക്ഡാമിന് സമീപത്തും നേത്രാംമ്പുഴ പാലത്തി ന്റെ ഇടതുവശത്തും നേത്രാമ്പുഴ പാലത്തിന് സമീപത്തും മഠത്തില്‍ക്കുണ്ടും സാമ്പ്രി ക്കല്‍ കോളനിയ്ക്ക് സമീപത്തും കല്‍പ്പാത്തിപ്പുഴയുടേത് മുക്കൈ പാലത്തിലും എടത്ത റ കിഴക്കഞ്ചേരിക്കാവിന് സമീപത്തും ഗായത്രിപ്പുഴയുടേത് കാമ്പ്രത്ത്ചള്ളയിലെ പുതി യ ചെക്ക്ഡാമിന്റെ വലതുവശത്തും കാമ്പ്രത്ത്ചള്ളയിലെ പുഴയുടെ വലതുവശത്തു ള്ള തരിശുഭൂമിയിലും തൊട്ടിയത്തറ ശ്മാശനത്തിന് സമീപത്തുള്ള തരിശുഭൂമിയിലു മാണ് ലേലം നടക്കുക. ഫോണ്‍: 0491-2522808.