മണ്ണാര്‍ക്കാട് : താലൂക്കിന്റെ ഊര്‍ജ്ജിത വ്യവസായ വികസനത്തിന്റെ ഭാഗമായി വ്യവ സായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ നിക്ഷേപകര്‍ക്കായുള്ള ഏകദിന താലൂക്ക്തല നിക്ഷേപക സംഗമം വ്യാഴാഴ്ച രാവിലെ 11ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണി ക്ക് പി.എം.എഫ്.എം.ഇ. പദ്ധതിയുടെ ഭാഗമായുള്ളതാലൂക്ക്തല വായ്പാമേളയും നടക്കും.

താലൂക്കിന് അനുയോജ്യമായ വ്യവസായ സേവന സംരഭങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് – നിയമങ്ങളും ചട്ടങ്ങളും, ജി.എസ്.ടി നിയമങ്ങള്‍, ബാങ്ക് വായ്പയുടെ നടപടിക്ര മങ്ങള്‍, വ്യവസായ വാണിജ്യ വകുപ്പ് നല്‍കുന്ന പദ്ധതികളും സേവനങ്ങളും എന്നിവ സംഗമത്തില്‍ അവതരിപ്പിക്കുമെന്ന് മണ്ണാര്‍ക്കാട് ഉപജില്ലാ വ്യവസായ ഓഫിസര്‍ അറി യിച്ചു. സംരഭകര്‍ക്ക് വ്യവസായ സംരഭത്തിന്റെ ഫലപ്രദമായ സംഘാടനത്തിനും വിപു ലീകരണത്തിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. രാവിലെ 9.3ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 11 മണിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയാകും. നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യുട്ടി രജിസ്ട്രാര്‍ പി.എ.ബഷീ ര്‍, ഉപജില്ലാ വ്യവസായ ഓഫിസര്‍ യു.ബാലകൃഷ്ണന്‍, ബ്ലോക്ക് വ്യവസായ വികസന ഓഫി സര്‍ ടി.രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ പദ്ധതി എന്ന മൂലധന നിക്ഷേപ പദ്ധതി ജില്ലയില്‍ പ്രചരിപ്പിക്കുന്ന തിന് വേണ്ടിയാണ് ജില്ലാ വ്യവസായ കേന്ദ്രവും മണ്ണാര്‍ക്കാട് താലൂക്ക് വ്യവസായ ഓഫി സും ചേര്‍ന്ന് പി.എം.എഫ്.എം.ഇ. വായ്പാ മേള ഒരുക്കുന്നത്. നിലവില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് നടത്തുന്നവര്‍ക്ക് വിപുലീകരണത്തിനും, പുതിയ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നവര്‍ക്കും 35 ശതമാനം സബ്‌സിഡിയോടു കൂടിയുള്ള വായപ് ലഭ്യമാക്കും. താല്‍പ്പര്യമുള്ള സംരഭകര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വാങ്ങുവാന്‍ ഉദ്ദേശിക്കു ന്ന ഉപകരണങ്ങളുടെ ക്വട്ടേഷന്‍ എന്നിവ സഹിതം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹ കരണ ബാങ്ക് ഹാളില്‍ കൃത്യസമയത്ത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400042813 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!