Category: NEWS & POLITICS

അംഗനവാടി കം ക്രഷ് പദ്ധതി നഗരസഭയിലും തുടങ്ങി

മണ്ണാര്‍ക്കാട് :നഗരസഭയില്‍ ആദ്യമായി അംഗനവാടി കം ക്രഷ് പദ്ധതി പോത്തോഴി ക്കാവ് അംഗനവാടിയില്‍ തുടങ്ങി. നഗരസഭ പരിധിയില്‍ താമസിക്കുന്ന ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയുള്ളതാണിത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ക്രഷ് പ്രവര്‍ത്തിക്കുന്നത്.…

വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് നഗരസഭ; പോഷകാഹരാ കിറ്റ് വിതരണം തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭയിലെ 60വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം തുടങ്ങി.വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 2500 പേര്‍ക്കാ ണ് നഗരസഭ കിറ്റ് നല്‍കിയത്. ഗോതമ്പുപൊടി, നുറുക്ക്, റാഗി, മട്ട അവല്‍, ഓട്‌സ്, ഈത്തപ്പഴം, ചായപ്പൊടി, കടല, ചെറുപയര്‍ തുടങ്ങി പത്തോളം…

ഷോളയൂര്‍ ആശുപത്രി ജീവനക്കാരെ ആദരിച്ചു

ഷോളയൂര്‍: ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാരത്തിന് അംഗീകാരം ലഭിക്കാന്‍ പ്രയത്‌നിച്ച കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. 90.15ശതമാനം മാര്‍ക്കോടെയാണ് ആരോഗ്യകേന്ദ്രം അംഗീകാരം കരസ്ഥമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.രാധ അധ്യക്ഷയായി. വാര്‍ഡ്…

സൗജന്യ ഫുട്‌ബോള്‍ സമ്മര്‍കോച്ചിങ് ക്യാംപിലേക്കുള്ള സെലക്ഷന്‍ ഏപ്രില്‍ മൂന്നിന്

മണ്ണാര്‍ക്കാട്: ഫുട്ബോള്‍ അസോസിയേഷനും, ലിന്‍ഷ മെഡിക്കല്‍സ് ഫുട്ബാള്‍ ക്ലബും സംയുക്തമായി നടത്തുന്ന അവധിക്കാല സൗജന്യ ഫുട്ബോള്‍ കോച്ചിങ് ക്യാംപിന്റെ സെലക്ഷന്‍ ഏപ്രില്‍ മൂന്നിന് രാവിലെ 6.30 മുതല്‍ ആശുപത്രിപ്പടി മുബാസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ഹോര്‍സ്…

സര്‍ഗമയൂഖം പുസ്തകം പ്രകാശനം ചെയ്തു

കോട്ടോപ്പാടം : ഭീമനാട് ഗവ.യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗമയൂഖം എന്ന പേരില്‍ കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ പുസ്തകം എഴുത്തുകാരന്‍ ടി.ആര്‍ തിരുവിഴാംകുന്ന് യുറീക്ക പ്രതാധിപ സമിതി അംഗം പി.എം നാരായണനന് നല്‍കി പ്രകാശനം ചെയ്തു.നൂറോളം കുട്ടികളുടെ രചനകളാണ്…

‘ഈദ് കിസ് വ’ പദ്ധതി പതിമൂന്നാം വര്‍ഷത്തില്‍

അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍ധനരും അഗതികളും അനാഥരുമായ വിദ്യാര്‍ഥികള്‍ക്ക് പെരുന്നാളിന് പുതുവസ്ത്രം നല്‍കിവരുന്ന ‘ഈദ് കിസ് വ’ പദ്ധതി 13 വര്‍ഷം പിന്നിടുന്നു. ഈവര്‍ഷം നൂറുകണക്കിന് പേര്‍ക്ക് പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശികാടിസ്ഥാന…

പഠനമുറി, സേഫ് ഗുണഭോക്തൃ സംഗമം നടത്തി

മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം പട്ടികജാതി വികസന ഓഫിസ് മുഖേന അനുവദിച്ച പഠനമുറി, സേഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വീടിന്റെ പൂര്‍ത്തീകരണത്തിന് സേഫ് ഗുണഭോക്താക്കളായ 132 കുടുംബങ്ങള്‍ക്കും, പഠനമുറിക്കായി 115 വിദ്യാര്‍ഥിക ള്‍ക്ക്…

വരുന്നൂ.. 6,000 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതി

മണ്ണാര്‍ക്കാട് :കേരളത്തിലെ ജലാശയങ്ങളില്‍ 6,000 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ആദ്യഘട്ടമായി 400 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാവും നടപ്പാക്കുക. 2016 മുതലുള്ള കണക്കനുസ രിച്ച് 1,516 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഇതുവരെ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. അതിനു…

പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി

കോട്ടോപ്പാടം: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ കുടുംബ ങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. തിരുവിഴാംകുന്ന്, കച്ചേരിപ്പറമ്പ് പ്രദേശ ത്തെ 46 കുടുംബങ്ങള്‍ക്കാണ് 1, 92,000 രൂപ ചെലവില്‍ ടാങ്കുകള്‍ നല്‍കിയത്. മേക്കളപ്പാ റ നഗറില്‍ ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമ…

റമദാനിലെ അവസാനവെള്ളി ഇന്ന്

മണ്ണാര്‍ക്കാട്: പുണ്യങ്ങള്‍ നിറഞ്ഞ റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച ഇന്ന്. ഇരുപത്തിയേഴാം രാവിന്റെ പൂര്‍ണതയ്ക്കുപിന്നാലെയാണ് വിശ്വാസികള്‍ റമദാന്‍ മാസത്തിലെ അവസാനവെള്ളിയാഴ്ചയിലേക്ക് പ്രവേശിക്കുന്നത്. മാസങ്ങളില്‍ ശ്രേഷ്ഠ മായത് റമദാന്‍ മാസവും ദിവസങ്ങളില്‍ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയുമാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ റംസാന്‍ മാസത്തെ വെള്ളിയാഴ്ചക്ക് വിശ്വാസികള്‍…

error: Content is protected !!