കുമരംപുത്തൂര്‍:കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് ഡിമാ ന്‍ഡ് നോട്ടീസ് വിതരണവുമായി ബന്ധപ്പെട്ട നടപടിയില്‍ യൂത്ത് ലീഗ് പ്രതിഷേധം. നോട്ടീസ് വിതരണം ചെയ്യാനുള്ളവരെ തിരഞ്ഞെടുത്തതില്‍ ഉദ്യോഗസ്ഥര്‍ പക്ഷപാ തപരമായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിയെ ഉപരോധിച്ചു.
ചൊവ്വാഴ്ച രാവിലെ യാണ് സംഭവം.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അതത് വാര്‍ഡ് അംഗങ്ങളായാവര് നിശ്ചയിക്കുന്നവര്‍ നോട്ടീസ് വിതരണം ചെയ്യട്ടെ എന്നായിരുന്നു തീരുമാനം.എന്നാല്‍ മെമ്പര്‍മാര്‍ നല്കിയ പട്ടിക അവഗണിച്ചുള്ള മറ്റൊരുപട്ടികയാണ് പരിഗണിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.പുതിയ ഭരണ സമിതിയുടെ തീരുമാന ങ്ങള് പ്രതിപക്ഷവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെ ന്നും ആരോപിച്ചു.
ഭരണസമിതി യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേല് സമരം അവ സാനിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ചേര്‍ന്ന് ഭരണസമിതി യോഗത്തി ല്‍ വിഷയം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയി ച്ചു.സമരത്തിന് യൂത്ത് ലീഗ് നേതാക്കളായ സൈഫുദ്ദീന്, റാഫി ചങ്ങലീരി, ജംഷാദ് വിയ്യനാടന്‍, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
